Friday 24 June 2011

പിറന്നാള്‍




ഹലോ ഇന്ന് എന്‍റെ റോയ്ചെട്ടന്റെ പിറന്നാള്‍ ആണ് . പതിനൊന്നു വര്‍ഷമായി ഞങളുടെ കല്യാണം കഴിഞ്ഞിട്ട്. എല്ലാവര്‍ഷവും ഞാന്‍ പിറന്നാള്‍ സമ്മാനം വാങ്ങികൊടുക്കും എന്നാല്‍ അദേഹത്തിന് ഒന്നും ഇഷ്ടപെട്ടിട്ടില്ല . എന്നാല്‍ ഈ വര്‍ഷം ഞാന്‍ വാങ്ങിച്ച ഗിഫ്റ്റ് ഇഷ്ടപ്പെട്ടു. റോയ്ചെട്ടന്‍ പറഞ്ഞു എന്‍റെ ഇഷ്ടം അറിയാന്‍ നിനക്ക് പതിനൊന്നു വര്‍ഷം വേണ്ടിവന്നു. ഇനി എന്‍റെ ചിന്തകള്‍ അറിയാന്‍ നിനക്ക് എത്ര വര്‍ഷം വേണം. 

കൂള്‍ കളര്‍ ടി ഷര്‍ട്ട്‌ ആണ് ഞാന്‍ വാങ്ങിയത് . ചേട്ടന് ലൈറ്റ് കളര്‍ ഉം എനിക്ക് ഡാര്‍ക്ക്‌ കളര്‍ ഉം ആണ് ഇഷ്ടം . പക്ഷെ ഈ പ്രാവശ്യം ഞാന്‍ എന്‍റെ ചിന്താഗതി മാറ്റി. ചേട്ടന് ഇഷ്ടമുള്ള കൂള്‍ കളര്‍ എടുത്തു . ഈപ്പോള്‍ എനിക്ക് മനസിലായി എന്‍റെ ചിന്താഗതി മാറിയപ്പോള്‍ എനിക്ക് സന്തോഷമായി . ചേട്ടനും സന്തോഷമായി . മൊത്തം ഹാപ്പി ആയി ..............  

1 comment:

  1. ശ്ശോ! റോയേട്ടനുള്ള ആശംസ്യായിട്ട് ചെറുത് നേരത്തേ.......പുറപ്പെട്ടതാ. ഇവ്ടെത്ത്യപ്പൊ താമസിച്ചുപോയി :(
    അല്പം പഴകിയതാണേലും ആശംസ്യല്ലേ. ഇതൊന്ന് പൊടിതട്ടിയെടുത്ത് കൊടുത്തേക്കണേ ;)

    തോനെ തോനെ പിറന്നാളാശംസോള് റോയേട്ടാ :)

    ReplyDelete