വലിയ വാഹനങ്ങളുടെ തൊട്ടുപിന്നാലെ യാത്രവേണ്ട
റോഡിലെ കുഴികള്‍
റോഡിലെ വലിയ കുഴികള്‍ അപകടം വിളിച്ചുവരുത്തും. വെള്ളം കെട്ടിനില്‍ക്കുന്ന ഭാഗത്തുകൂടി വാഹനം പരമാവധി സാവധാനം ഓടിക്കുന്നതാണ് ഉത്തമം. റോഡിന്റെ പരമാവധി മധ്യഭാഗത്തുകൂടി വാഹനം ഓടിക്കുന്നതാണ് നല്ലത്.
ടയറുകള്‍ ശ്രദ്ധിക്കുകമഴക്കാലത്തിനു മുന്‍പ് ടയറിന്റെ നിലവാരം പരിശോധിക്കുന്നതാണ് ഉത്തമം. പണം ലാഭിക്കാന്‍ തേഞ്ഞ ടയര്‍ പരമാവധി ഉപയോഗിക്കാമെന്ന് കരുതുന്നത് വിഢിത്തമാകും. വൈപ്പര്‍ ബ്ലേഡുകള്‍ എല്ലാ മഴക്കാലത്തിനു മുന്‍പും മാറ്റുന്നതാണ് നല്ലത്.
ഹെഡ്‌ലൈറ്റ്, ബ്രേക്ക് ലൈറ്റ്, ഇന്‍ഡിക്കേറ്റര്‍, വൈപ്പര്‍ തുടങ്ങിയവ ശരിയായി പ്രവര്‍ത്തിക്കുന്നുണ്ടോയെന്ന് എല്ലാ ദിവസവും യാത്ര തുടങ്ങുന്നതിനു മുന്‍പ് പരിശോധിക്കുന്നത് നല്ലത്. അവശ്യ ഘട്ടങ്ങളില്‍ അറ്റകുറ്റപ്പണി നടത്താന്‍ വേണ്ട ഉപകരണങ്ങളും ബള്‍ബുകളും വാഹനത്തില്‍ കരുതാം.
നേരത്തെ ഇറങ്ങുന്നത് നന്ന്മഴക്കാല യാത്രയ്ക്ക് കൂടുതല്‍ സമയം കണ്ടെത്താന്‍ ശ്രമിക്കുക. ഗതാഗത കുരുക്കുകളും മാര്‍ഗ്ഗ തടസവും മുന്നില്‍ക്കണ്ട് സാധാരണ ദിവസത്തെക്കാള്‍ അല്‍പം നേരത്തെ ഇറങ്ങുന്നതാണ് നല്ലത്. മാര്‍ഗ്ഗ തടസംമൂലം ചിലപ്പോള്‍ വഴിമാറി സഞ്ചരിക്കേണ്ടിയും വന്നേക്കാം. നേരത്തെ ഇറങ്ങാതിരുന്നാല്‍ അമിത വേഗതയെത്തന്നെ ആശ്രയിക്കേണ്ടി വരും.
ഹെഡ് ലൈറ്റ് തെളിക്കാംശക്തമായ മഴയത്ത് ഹെഡ്‌ലൈറ്റുകള്‍ കത്തിക്കുന്നത് നല്ലതാണ്. റോഡ് വ്യക്തമായി കാണുന്നതിനും മറ്റുവാഹനങ്ങളുടെ െ്രെഡവര്‍മാരുടെ ശ്രദ്ധയില്‍ നിങ്ങളുടെ വാഹനം പെടുന്നതിനും ഇത് സഹായിക്കും. ഹൈബീം ഉപയോഗിക്കരുത്. ജലകണങ്ങളില്‍ പ്രകാശം പ്രതിഫലിക്കുന്നത് െ്രെഡവിങ് ദുഷ്‌കരമാക്കും. വാഹനത്തില്‍ ഫോഗ് ലൈറ്റ് ഉെണ്ടങ്കില്‍ അത് ഉപയോഗിക്കുന്നതാണ് ഉത്തമം.
മഴ അതിശക്തമാണെങ്കില്‍ വാഹനം റോഡരികില്‍ നിര്‍ത്തിയിട്ട് അല്‍പ്പനേരം മഴ ആസ്വദിക്കാം. മഴയുടെ ശക്തി കുറഞ്ഞശേഷം യാത്ര തുടരുകയുമാകാം. മുന്നില്‍ യാത്രചെന്നുന്ന വാഹനത്തിന്റെ ടയര്‍ റോഡില്‍ തീര്‍ക്കുന്ന ഉണങ്ങിയ പ്രതലത്തിലൂടെ വേണ്ട അകലം പാലിച്ച് സഞ്ചരിക്കുന്നതാണ് സുരക്ഷിതം. വിന്‍ഡ് ഷീല്‍ഡിലെ ഈര്‍പ്പം എ.സി ഉപയോഗിച്ച് ഡീഫോഗ് ചെയ്യാന്‍ മറക്കേണ്ട. എ.സി ഇല്ലാത്ത വാഹനത്തില്‍ വിന്‍ഡ് ഷീല്‍ഡ് തുടച്ചു വൃത്തിയാക്കുക അല്ലാതെ മറ്റു പോംവഴിയില്ല.ശക്തമായ മഴയില്‍ യാത്ര ഒഴിവാക്കുക
No comments:
Post a Comment